23 December Monday

എൻകുങ്കുവിന്‌ ഹാട്രിക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024


ലണ്ടൻ
ഇംഗ്ലീഷ്‌ ലീഗ്‌ കപ്പ്‌ ഫുട്‌ബോളിൽ ചെൽസിക്ക്‌ തകർപ്പൻ ജയം. രണ്ടാംനിര ടീമായ ബാരോയെ 5–-0ന്‌ കശക്കി. ഹാട്രിക്കുമായി മുന്നേറ്റക്കാരൻ ക്രിസ്റ്റഫർ എൻകുങ്കു മിന്നി. പെഡ്രോ നെറ്റോയും പിഴവുഗോളിലൂടെ പോൾ ഫാർമാനും പട്ടിക തിച്ചു. മറ്റൊരു കളിയിൽ മാഞ്ചസ്റ്റർ സിറ്റി 2–-1ന്‌ വാറ്റ്‌ഫോർഡിനെ വീഴ്‌ത്തി. ജെറെമി ഡോകുവും മാതേയൂസ്‌ നൂനെസും ലക്ഷ്യം കണ്ടു. വാറ്റ്‌ഫോർഡിനായി ടോം ഇൻസിയാണ്‌ ഒന്നടിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top