22 December Sunday

ബ്രൂക്കിന്‌ സെഞ്ചുറി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024


ചെസ്‌റ്റർ ലെ സ്‌ട്രീറ്റ്‌
ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിന ക്രിക്കറ്റ്‌ മത്സരത്തിൽ ഇംഗ്ലണ്ടിന്‌ ജയം. മഴനിയമപ്രകാരം 46 റണ്ണിന്‌ ജയിച്ച ഇംഗ്ലണ്ട്‌ പരമ്പരയിൽ പ്രതീക്ഷ നിലനിർത്തി. 94 പന്തിൽ 110 റണ്ണുമായി പുറത്താകാതെനിന്ന ഹാരി ബ്രൂക്കാണ്‌ വിജയശിൽപ്പി.

അഞ്ച്‌ മത്സരപരമ്പരയിലെ ആദ്യ രണ്ടുകളിയും ഓസീസാണ്‌ ജയിച്ചത്‌. 14 തുടർജയങ്ങളുമായി കുതിക്കുകയായിരുന്നു ഓസീസ്‌. കഴിഞ്ഞവർഷത്തെ ഏകദിന ലോകകപ്പ്‌ മുതലുള്ള കുതിപ്പിനാണ്‌ അവസാനമായത്‌.

ആദ്യം ബാറ്റ് ചെയ്‌ത ഓസീസ്‌ ഏഴിന്‌ 304 റണ്ണെടുത്തു. മറുപടിക്കെത്തിയ ഇംഗ്ലണ്ട്‌ 37.4 ഓവറിൽ നാലിന്‌ 254 റണ്ണെടുത്തുനിൽക്കെ മഴ പെയ്‌തു. ഡക്‌വർത്‌ ലൂയിസ്‌ നിയമപ്രകാരം ആ ഘട്ടത്തിൽ 209 റൺ മതിയായിരുന്നു ഇംഗ്ലണ്ടിന്‌. രണ്ട്‌ സിക്‌സറും 13 ഫോറുമായിരുന്നു ഇംഗ്ലണ്ട്‌ ക്യാപ്‌റ്റൻ ബ്രൂക്കിന്റെ ഇന്നിങ്‌സിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top