ചങ്ങനാശേരി
ദക്ഷിണമേഖലാ അന്തർസർവകലാശാല വനിതാ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ ചെന്നൈ എസ്‌ആർഎം സർവകലാശാല ജേതാക്കളായി. കോട്ടയം എംജി സർവകലാശാലയാണ് റണ്ണറപ്പ്. കലിക്കറ്റ് മൂന്നാമതെത്തി. ബംഗളൂരു ക്രൈസ്‌റ്റ് സർവകലാശാല നാലാമതായി. നാലു ടീമുകളും അഖിലേന്ത്യ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി. എംജിയുടെ അക്ഷയ ഫിലിപ്പാണ് മികച്ച താരം. സാന്ദ്ര ഫ്രാൻസിസ് മൂല്യമേറിയ കളിക്കാരിക്കുള്ള പുരസ്‌കാരം നേടി. കലിക്കറ്റിന്റെ പി എ അക്‌ലയാണ് ഭാവിവാഗ്‌ദാനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..