22 December Sunday

ബ്രേക്കിങ്‌, 
പാരിസിലെ 
പുതുമുഖം ; കരാട്ടെ 
ബേസ്‌ബോൾ സോഫ്‌റ്റ്‌ബോൾ ഒഴിവാക്കി

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2024


പാരിസ്‌
പാരിസ്‌ ഒളിമ്പിക്‌സിലെ പുതിയ മത്സര ഇനമാണ്‌ ബ്രേക്കിങ്‌. ബ്രേക്ക്‌ഡാൻസിങ്‌ എന്നറിയപ്പെടുന്ന ബ്രേക്കിങ്‌, 1970-കളുടെ അവസാനത്തിൽ ന്യൂയോർക്ക് സിറ്റിയിലെ സൗത്ത് ബ്രോങ്ക്‌സിൽ ഉത്ഭവിച്ച തെരുവുനൃത്തത്തിന്റെ ചലനാത്മകശൈലിയാണ്. പുരുഷന്മാർക്കും സ്‌ത്രീകൾക്കുമായി ഓരോ ഇനത്തിലാണ്‌ മത്സരം. 2018ൽ ബ്യൂണസ്‌ ഐറിസിൽ നടന്ന സമ്മർ യൂത്ത്‌ ഒളിമ്പിക്‌ ഗെയിംസിൽ ബ്രേക്കിങ്‌ ഉൾപ്പെടുത്തിയിരുന്നു.

കരാട്ടെ 
ബേസ്‌ബോൾ സോഫ്‌റ്റ്‌ബോൾ ഒഴിവാക്കി
കരാട്ടെ, ബേസ്‌ബോൾ, സോഫ്‌റ്റ്‌ബോൾ എന്നീ മത്സര ഇനങ്ങൾ പാരിസ്‌ ഒളിമ്പിക്‌സിൽനിന്ന്‌ ഒഴിവാക്കി. ടോക്യോ ഒളിമ്പിക്‌സിൽ കാറ്റ, കുമിറ്റെ വിഭാഗങ്ങളിലൂടെ അരങ്ങേറിയ കരാട്ടെയാണ്‌ ഇത്തവണ ഒഴിവാക്കിയ പ്രമുഖ ഇനം. വിനോദമൂല്യത്തെക്കുറിച്ചുള്ള ആശങ്ക തിരിച്ചടിയായി. ബേസ്‌ബോൾ 1992 മുതൽ 2008 വരെ ഒളിമ്പിക്‌ മത്സര ഇനമായിരുന്നു. കഴിഞ്ഞതവണ ടോക്യോ ഒളിമ്പിക്‌സിൽ തിരിച്ചെത്തിയെങ്കിലും ഇത്തവണ വീണ്ടും ഒഴിവാക്കി. അമേരിക്കയിലെ ജനപ്രീതി മാനിച്ച്‌ 2028ലെ ലോസ്‌ ഏഞ്ചൽസ്‌ ഒളിമ്പിക്‌സിൽ തിരിച്ചെത്തിയേക്കും. 1996 മുതൽ 2008 വരെ മത്സര ഇനമായിരുന്ന സോഫ്‌റ്റ്‌ബോൾ ടോക്യോ ഒളിമ്പിക്‌സിൽ തിരിച്ചെത്തിയിരുന്നു. ജനപ്രീതി ഇടിഞ്ഞത്‌ ചൂണ്ടിക്കാട്ടി ഇത്തവണ ഒഴിവാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top