22 December Sunday

റെക്കോഡ്‌ എയ്‌തിട്ട്‌ 
ലിം സിഹ്യോൺ

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2024

image credit olympics.com

പാരിസ്‌
വനിതാ അമ്പെയ്‌ത്ത്‌ കളത്തിൽ ലോക റെക്കോഡ്‌ എയ്‌തിട്ട്‌ ദക്ഷിണ കൊറിയയുടെ  ലിം സിഹ്യോൺ. പാരിസ്‌ ഒളിമ്പിക്‌സ്‌ വേദിയിലെ ആദ്യ റെക്കോഡുകൂടിയാണിത്‌. വ്യക്തിഗത റാങ്കിങ്‌ യോഗ്യതാറൗണ്ടിൽ 694 പോയിന്റ്‌ നേടിയാണ്‌ ഇരുപത്തൊന്നുകാരി ചരിത്രം തിരുത്തിയത്‌. 2019ൽ ദക്ഷിണ കൊറിയയുടെതന്നെ ചയോയുങ്‌ കാങ് സ്ഥാപിച്ച 692 പോയിന്റിന്റെ നേട്ടം മറികടന്നു. വനിതാ ടീം ഇനത്തിൽ സഹതാരം നാം സുഹ്യോണുമായി ചേർന്ന്‌ ഒളിമ്പിക്‌ റെക്കോഡും ലിം കുറിച്ചു. 2046 പോയിന്റാണ്‌ ഇരുവരും നേടിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top