22 December Sunday

ഇന്ത്യൻ വനിതകൾക്ക്‌ തോൽവി

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2024


ഗോൾഡ്‌ കോസ്‌റ്റ്‌
വനിതാ ചതുർദിന ക്രിക്കറ്റിൽ ഓസ്‌ട്രേലിയൻ എ ടീമിനെതിരെ ഇന്ത്യൻ എ ടീമിന്‌ 45 റൺ തോൽവി. മിന്നുമണി നയിക്കുന്ന ടീം അവസാനദിനം പൊരുതിക്കളിച്ചെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. 289 റൺ ലക്ഷ്യവുമായി ഇറങ്ങി 243ന്‌ പുറത്തായി. സ്‌കോർ: ഓസ്‌ട്രേലിയ എ 212, 260; ഇന്ത്യ എ 184, 243.
ആറിന്‌ 131 റണ്ണെന്ന നിലയിൽ വലിയ തോൽവി മുന്നിൽക്കണ്ട ഇന്ത്യക്ക്‌ ഏഴാം വിക്കറ്റിൽ രാഘ്‌വി ബിഷ്‌ടും (26) ഉമ ഛേത്രിയും (47) പ്രതീക്ഷ നൽകി. ഈ സഖ്യം 79 റണ്ണാണ്‌ നേടിയത്‌. ഇരുവരെയും ഒരോവറിൽ മടക്കി ടെസ്സ്‌ ഫ്‌ളിന്റോഫ്‌ ഓസീസിന്‌ ജയമൊരുക്കി. ട്വന്റി20, ഏകദിന പരമ്പരയിലും ഇന്ത്യക്ക്‌ തോൽവിയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top