22 December Sunday

ഇംഗ്ലണ്ടിന്‌ 
അഞ്ച്‌ വിക്കറ്റ്‌ ജയം

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2024

image credit icc facebook


മാഞ്ചസ്‌റ്റർ
പൊരുതിക്കളിച്ചിട്ടും ഇംഗ്ലണ്ടുമായുള്ള ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ശ്രീലങ്കയ്‌ക്ക്‌ തോൽവി ഒഴിവാക്കാനായില്ല. അഞ്ച്‌ വിക്കറ്റ്‌ ജയവുമായി ഇംഗ്ലണ്ട്‌ പരമ്പരയിൽ മുന്നിലെത്തി.

205 റൺ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട്‌ അഞ്ച്‌ വിക്കറ്റ്‌ നഷ്ടത്തിൽ ജയംകണ്ടു. 62 റണ്ണുമായി പുറത്താകാതെനിന്ന ജോ റൂട്ടാണ്‌ കാത്തത്‌. സ്‌കോർ: ശ്രീലങ്ക 236, 326; ഇംഗ്ലണ്ട്‌ 358, 205/5. ഒന്നാം ഇന്നിങ്‌സിൽ സെഞ്ചുറി നേടിയ ഇംഗ്ലണ്ടിന്റെ ജാമി സ്‌മിത്താണ്‌ മാൻ ഓഫ്‌ ദി മാച്ച്‌. രണ്ടാം ഇന്നിങ്‌സിൽ സ്‌മിത്ത്‌ 39 റണ്ണെടുത്തു.താരതമ്യേന ചെറിയലക്ഷ്യത്തിലേക്ക്‌ ബാറ്റുമായി ഇറങ്ങിയ ഇംഗ്ലണ്ടിന്‌ അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങൾ. മൂന്നിന്‌ 70 റണ്ണെന്ന നിലയിലായിരുന്നു ഒരുഘട്ടത്തിൽ.
നാലാമനായെത്തിയ റൂട്ട്‌ ക്ഷമയോടെ കളിച്ചു. രണ്ട്‌ ഫോർമാത്രമായിരുന്നു ഇന്നിങ്‌സിൽ. ഹാരി ബ്രൂക്ക്‌ (32), സ്‌മിത്ത്‌ എന്നിവർ പിന്തുണ നൽകി


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top