22 December Sunday

ഏഷ്യാ കപ്പ്‌ വനിതാ ക്രിക്കറ്റ്‌ ; ഇന്ത്യ ലങ്ക 
ഫൈനൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024

image credit bcci facebook


ധാംബുള്ള
ഏഷ്യാ കപ്പ്‌ വനിതാ ട്വന്റി20 ക്രിക്കറ്റ്‌ ഫൈനലിൽ ഇന്ത്യ നാളെ ശ്രീലങ്കയെ നേരിടും. വെെകിട്ട് മൂന്നിനാണ് കിരീടപ്പോരാട്ടം. സെമിയിൽ ബംഗ്ലാദേശിനെ 10 വിക്കറ്റിന്‌ തകർത്താണ്‌ ഇന്ത്യ മുന്നേറിയത്‌. 81 റൺ വിജയലക്ഷ്യം പിന്തുടർന്ന നിലവിലെ ചാമ്പ്യൻമാർ 11 ഓവറിൽ ലക്ഷ്യം മറികടന്നു. ഓപ്പണർമാരായ സ്‌മൃതി മന്ദാനയും (39 പന്തിൽ 55*) ഷഫാലി വർമയും (28 പന്തിൽ 26*) അനായാസ ജയം നൽകി. മൂന്നുവീതം വിക്കറ്റ്‌ പങ്കിട്ട പേസർ രേണുക സിങ്ങും സ്‌പിന്നർ രാധാ യാദവുമാണ്‌ വിജയശിൽപ്പികൾ. 32 റണ്ണെടുത്ത ക്യാപ്‌റ്റൻ നിഗർ സുൽത്താനയാണ്‌ ബംഗ്ലാദേശിന്റെ ടോപ്‌സ്‌കോറർ.

സ്‌കോർ: ബംഗ്ലാദേശ്‌ 80/8 ഇന്ത്യ 83/0 (11).

രണ്ടാം സെമിയിൽ ആതിഥേയരായ ശ്രീലങ്ക ആവേശകരമായ പോരിൽ പാകിസ്ഥാനെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ചു. അവസാന പന്തിലായിരുന്നു ലങ്കയുടെ ജയം.
സ്--കോർ: പാകിസ്ഥാൻ 140/4. ലങ്ക 141/7 (19.5).ക്യാപ്റ്റൻ ചമാരി അത്തപത്തുവാണ് (48 പന്തിൽ 63) ലങ്കയുടെ വിജയശിൽപ്പി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top