27 December Friday

വിൻഡീസിന്‌ പരമ്പര

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024

image credit icc facebook


ട്രിനിഡാഡ്‌
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പര വെസ്‌റ്റിൻഡീസ്‌ സ്വന്തമാക്കി (2–-0). രണ്ടാമത്തെ  മത്സരം 30 റണ്ണിന്‌ ജയിച്ചു. നാല്‌ ഓവറിൽ 15 റൺ വഴങ്ങി മൂന്നു വിക്കറ്റെടുത്ത പേസർ റൊമാരിയോ ഷെഫേർഡാണ്‌ കളിയിലെ താരം. സ്‌കോർ: വെസ്‌റ്റിൻഡീസ്‌ 179/6, ദ. ആഫ്രിക്ക 149 (19.4).

വിജയം ലക്ഷ്യമിട്ടിറങ്ങിയ ദക്ഷിണാഫ്രിക്കൻ ബാറ്റിങ്നിര തകർന്നടിഞ്ഞു. അവസാന ഏഴു വിക്കറ്റുകൾ 20 റണ്ണിന്‌ നിലംപൊത്തി. പേസർമാരായ ഷെഫേർഡിനും ഷമർ ജോസഫിനും മൂന്നു വിക്കറ്റ്‌ വീതമുണ്ട്‌. സ്‌പിന്നർ അകീൽ ഹൊസെയ്‌ൻ രണ്ടു വിക്കറ്റുമായി പിന്തുണച്ചു. ഓപ്പണർ റീസ ഹെൻഡ്രിക്‌സ്‌ (44) മാത്രമാണ്‌ പിടിച്ചുനിന്നത്‌. ആദ്യം ബാറ്റെടുത്ത വിൻഡീസിനായി ഷായ്‌ ഹോപ്‌ 22 പന്തിൽ 41 റൺ നേടി. ക്യാപ്‌റ്റൻ റോവ്‌മാൻ പവലിന്‌ 35 റണ്ണുണ്ട്‌. അവസാന മത്സരം ഇന്ന്‌ രാത്രി 12.30ന്‌ നടക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top