26 December Thursday

മൂന്നും ജയിച്ച്‌ ഇന്ത്യ

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024


പുതുച്ചേരി
ഓസ്‌ട്രേലിയക്കെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പര ഇന്ത്യൻ അണ്ടർ 19 ടീം തൂത്തുവാരി. മൂന്നാംമത്സരത്തിൽ ഏഴ്‌ റണ്ണിന്‌ ജയിച്ചു. സ്‌കോർ: ഇന്ത്യ 324/8, ഓസീസ്‌ 317/7.
ആദ്യം ബാറ്റെടുത്ത ഇന്ത്യക്കായി ഓപ്പണർ രുദ്ര പട്ടേലും (77) ക്യാപ്‌റ്റൻ മുഹമ്മദ്‌ അമാനും (71) മികച്ച സ്‌കോർ നേടി. മറുപടിയിൽ ഓസീസ്‌ ശക്തമായ നിലയിലായിരുന്നു. ഒമ്പത്‌ ഓവർ ശേഷിക്കെ 241/2 സ്‌കോറിൽ വിജയപ്രതീക്ഷ ഉയർത്തി. ക്യാപ്‌റ്റൻ ഒളിവർ പീക്കും (111) സ്‌റ്റീവൻ ഹോഗനും (104) സെഞ്ചുറി നേടി. അവസാന ഓവറുകളിൽ സ്‌പിന്നർമാരായ ഹാർദികും (മൂന്ന്‌ വിക്കറ്റ്‌) കിരൻ കോർമലെയും (രണ്ട്‌ വിക്കറ്റ്‌) പിടിമുറുക്കിയതോടെ ഓസീസ്‌ തകർന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top