മസ്‌കത്ത്
ജൂനിയർ ഏഷ്യാ കപ്പ് ഹോക്കിയിൽ ഇന്ത്യ ഇന്ന് ആദ്യകളിയിൽ തായ്‌ലൻഡിനെ നേരിടും. മലയാളിയും മുൻ ഗോൾകീപ്പറുമായ പി ആർ ശ്രീജേഷാണ് ഇന്ത്യൻ കോച്ച്. വൈകിട്ട് 6.15ന് ഏഷ്യൻ ഹോക്കി ഫെഡറേഷന്റെ യൂട്യൂബ് ചാനലിൽ കാണാം. പൂൾ എയിൽ ദക്ഷിണ കൊറിയ, ജപ്പാൻ, ചൈനീസ് തായ്‌പേയ് ടീമുകളും ഇന്ത്യക്കും തായ്‌ലൻഡിനും ഒപ്പമുണ്ട്.ഒമാനിലെ മസ്‌കത്തിലാണ് ടൂർണമെന്റ്. നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ നാലുതവണ കിരീടം ചൂടിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..