23 December Monday

ബാഡ്മിന്റണ്‍ ; ജയത്തോടെ ലക്ഷ്യ

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024

image credit Team India facebook


പാരിസ്‌
ബാഡ്‌മിന്റൺ സിംഗിൾസിൽ ലക്ഷ്യസെൻ ജയത്തോടെ തുടങ്ങി. ഗ്രൂപ്പിലെ ആദ്യമത്സരത്തിൽ ഗ്വാട്ടിമാലയുടെ കെവിൻ കോർഡനെ 21–-8, 22–-20ന്‌ തോൽപ്പിച്ചു. ആദ്യഗെയിം അനായാസം സ്വന്തമാക്കിയ  ഇരുപത്തിരണ്ടുകാരൻ രണ്ടാംഗെയിം പൊരുതി നേടുകയായിരുന്നു.  42 മിനിറ്റിലാണ്‌ കളി ജയിച്ചത്‌. രണ്ടാം ഗെയിമിന്റെ തുടക്കത്തിൽത്തന്നെ കെവിൻ ലീഡ്‌ നേടി. 6–-2ലേക്കും 13–-7ലേക്കും കുതിച്ചു. 20–-16ന്‌ ഗെയിം നേടാൻ സർവുചെയ്‌ത കെവിനെ അത്ഭുതപ്പെടുത്തി ലക്ഷ്യ തിരിച്ചുവന്നു. തുടരെ ആറ്‌ പോയിന്റ്‌ കരസ്ഥമാക്കിയാണ്‌ ഗെയിമും കളിയും കീശയിലാക്കിയത്‌.  

ഗ്രൂപ്പിൽ ഇന്തോനേഷ്യയുടെ ജൊനാഥൻ ക്രിസ്റ്റിയും ബൽജിയത്തിന്റെ ജൂലിയൻ കരാഗിയുമുണ്ട്‌. നാളെ കരാഗിയുമായാണ്‌ കളി.  മെഡൽ പ്രതീക്ഷയായ പുരുഷ ഡബിൾസ്‌ സഖ്യം സാത്വിക്‌ സായ്‌രാജ്‌ രങ്കിറെഡ്ഡി–-ചിരാഗ്‌ ഷെട്ടി സഖ്യം ആദ്യ കളി ജയിച്ചു. ഫ്രഞ്ച്‌ കൂട്ടുകെട്ടായ ലുകാസ്‌ കോർവി–-റൊനാൻ ലബയെ 21–-17, 21–-14ന്‌ തോൽപിച്ചു. 47 മിനിറ്റിൽ  കളി തീർന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top