23 December Monday

കൊച്ചി മാരത്തൺ
 ; സിബിയും റീനയും ജേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024

മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്-ത് ആരാധകർക്കൊപ്പം സെൽഫിയെടുക്കുന്ന സച്ചിൻ


കൊച്ചി
ഏജസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് കൊച്ചി സ്‌പൈസ് കോസ്‌റ്റ്‌ മാരത്തണിൽ കേരള താരങ്ങൾക്ക് കിരീടം. ഫുൾ മാരത്തൺ (42.2 കിലോമീറ്റർ) പുരുഷവിഭാഗത്തിൽ ഫോർട്ട് കൊച്ചി സ്വദേശി സിബി ബെൻസണും വനിതാവിഭാഗത്തിൽ റീന മനോഹറും വിജയികളായി. ജസ്‌റ്റിനും മേരി ജോഷിയും രണ്ടാമതായി.

ഹാഫ് മാരത്തണിൽ ഇടുക്കി വെള്ളാരംകുന്ന് സ്വദേശി കെ എം സജിത് തുടർച്ചയായി മൂന്നാംതവണയും ജേതാവായി. അതുൽ രാജിനാണ്‌ രണ്ടാംസ്ഥാനം. വനിതകളിൽ എ കെ രമയും ജസീന ഖനിയും ആദ്യ രണ്ട്‌ സ്ഥാനങ്ങൾ നേടി. വിവിധ വിഭാഗങ്ങളിലായി എണ്ണായിരത്തോളംപേർ പങ്കെടുത്തു. മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്ത ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top