28 December Saturday

ബാറ്റിലും മിന്നി ബോഷ്‌

വെബ് ഡെസ്‌ക്‌Updated: Saturday Dec 28, 2024


സെഞ്ചൂറിയൻ
അരങ്ങേറ്റത്തിൽ പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ തിളങ്ങിയ കോർബിൻ ബോഷ്‌ ആദ്യ ടെസ്‌റ്റിൽ ദക്ഷിണാഫ്രിക്കയ്‌ക്ക്‌ മേൽക്കൈ നൽകി. ആദ്യ ടെസ്‌റ്റിന്റെ രണ്ടാംദിനം പാകിസ്ഥാനെതിരെ ലീഡ്‌ നേടാൻ ദക്ഷിണാഫ്രിക്കയ്‌ക്ക്‌ കഴിഞ്ഞു. രണ്ടാം ഇന്നിങ്‌സിൽ 301 റണ്ണാണ്‌ ദക്ഷിണാഫ്രിക്ക നേടിയത്‌. 90 റണ്ണിന്റെ ലീഡും കുറിച്ചു. മറുപടിക്കെത്തിയ പാകിസ്ഥാന്‌ രണ്ടാം ഇന്നിങ്‌സിൽ 88 റണ്ണെടുക്കുന്നതിനിടെ മൂന്ന്‌ വിക്കറ്റ്‌ നഷ്ടമായി. രണ്ട്‌ റൺ പിന്നിലാണ്‌.

സ്‌കോർ: പാകിസ്ഥാൻ 211, 88/3: ദക്ഷിണാഫ്രിക്ക 301.

ഒമ്പതാമനായെത്തിയ പേസ്‌ ബൗളർ ബോഷ്‌ 93 പന്തിൽ 81 റണ്ണുമായാണ്‌ പൊരുതിയത്‌. 254ന്‌ ഒമ്പത്‌ വിക്കറ്റ്‌ നഷ്ടമായശേഷം ബോഷ്‌ ടീമിനെ  മികച്ച സ്‌കോറിലെത്തിക്കുകയായിരുന്നു. മുപ്പതുകാരൻ ഒന്നാം ഇന്നിങ്‌സിൽ നാല്‌ വിക്കറ്റും നേടിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top