ബ്യൂണസ് അയേഴ്‌സ്
കളത്തിലെ മോശം പെരുമാറ്റത്തിന് അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന് ഫിഫ വിലക്ക്. രണ്ടു മത്സരങ്ങളിലാണ് മുപ്പത്തിരണ്ടുകാരന് രാജ്യാന്തര ഫുട്‌ബോൾ ഭരണസമിതി വിലക്കേർപ്പെടുത്തിയത്.
ചിലി, കൊളംബിയ ടീമുകൾക്കെതിരെയുള്ള ലോകകപ്പ് യോഗ്യതാമത്സരങ്ങൾക്കിടെയുണ്ടായ സംഭവങ്ങളാണ് വിലക്കിന് വഴിയൊരുക്കിയത്. ചിലിക്കെതിരായ മത്സരശേഷം കോപ അമേരിക്ക ട്രോഫിയുമായി എമിലിയാനോ മോശമായ ആംഗ്യം കാട്ടിയത് വിവാദമായിരുന്നു. കഴിഞ്ഞ ലോകകപ്പ് ഫൈനലിനുശേഷവും സമാനരീതിയിലുള്ള ആഘോഷം നടത്തിയിരുന്നു. ഒക്‌ടോബറിൽ വെനസ്വേല, ബൊളീവിയ ടീമുകൾക്കെതിരെയുള്ള ലോകകപ്പ് യോഗ്യതാമത്സരങ്ങളാണ് വിലക്കുമൂലം നഷ്ടമാവുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..