അഹമ്മദാബാദ്
ബാറ്റിങ് നിര ഉണരുമെന്ന പ്രതീക്ഷയിൽ ഇന്ത്യ ഇന്ന് വനിതാ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്നാംമത്സരത്തിൽ ന്യൂസിലൻഡിനോട്. ആദ്യകളി ഇന്ത്യ ജയിച്ചപ്പോൾ രണ്ടാമത്തേതിൽ ന്യൂസിലൻഡ് മിന്നി. ഇന്ന് ജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും.
രണ്ടാംമത്സരത്തിൽ 76 റണ്ണിനായിരുന്നു തോൽവി. 260 ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 183ന് പുറത്തായി. ഓപ്പണർ സ്മൃതി മന്ദാനയുടെ മോശം പ്രകടനമാണ് ഇന്ത്യക്ക് ആശങ്ക. രണ്ടാം ഏകദിനത്തിൽ ഇടംകൈ ബാറ്റർക്ക് റണ്ണെടുക്കാനായില്ല. ഒരുഘട്ടത്തിൽ വൻ തകർച്ചയിലേക്ക് നീങ്ങിയ ഇന്ത്യയെ 48 റണ്ണെടുത്ത രാധ യാദവിന്റെ പ്രകടനമാണ് 150 കടത്തിയത്. വാലറ്റക്കാരി സയ്മ താക്കൂർ (29) പിന്തുണ നൽകി. നാല് വിക്കറ്റും രാധ നേടിയിരുന്നു.
രണ്ട് മത്സരത്തിലും ഒരു ഇന്ത്യൻ ബാറ്റർക്കുപോലും അർധസെഞ്ചുറി കുറിക്കാനായിട്ടില്ല. അടുത്തവർഷം നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ആദ്യ ഒരുക്കമാണ് ഈ പരമ്പര.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..