04 December Wednesday

വില്യംസൺ തിളങ്ങി ; ന്യൂസിലൻഡ്‌ ഭേദപ്പെട്ട നിലയിൽ

വെബ് ഡെസ്‌ക്‌Updated: Friday Nov 29, 2024


ക്രൈസ്റ്റ്‌ചർച്ച്‌
പരിക്കുമാറി ഇടവേളയ്‌ക്കുശേഷം ക്രീസിലെത്തിയ കെയ്‌ൻ വില്യംസന്റെ മിടുക്കിൽ ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്റ്റിൽ ന്യൂസിലൻഡ്‌ ഭേദപ്പെട്ട നിലയിൽ. ആദ്യദിനം കളി നിർത്തുമ്പോൾ എട്ട്‌ വിക്കറ്റ്‌ നഷ്ടത്തിൽ 319 റണ്ണെന്ന നിലയിലാണ്‌. വില്യംസൺ 93 റണ്ണെടുത്തു. സെഞ്ചുറിക്ക്‌ ഏഴു റണ്ണകലെ ഗസ്‌ അറ്റ്‌കിൻസണിന്റെ പന്തിൽ പുറത്താവുകയായിരുന്നു. ഗ്ലെൻ ഫിലിപ്‌സും (41*) ടിം സൗത്തിയുമാണ്‌  (10*) ക്രീസിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top