ലഖ്നൗ
ദേശീയ ജൂനിയർ (അണ്ടർ 17) സ്‌കൂൾ അത്‌ലറ്റിക് മീറ്റിൽ കേരളത്തിന് രണ്ട് വെള്ളികൂടി. പെൺകുട്ടികളുടെ പോൾവോൾട്ടിൽ മലപ്പുറം ഐഡിയൽ കടകശേരി സ്‌കൂളിലെ അമൽചിത്രയും 100 മീറ്റർ ഹർഡിൽസിൽ പാലക്കാട് വടവന്നൂർ വിഎംഎച്ച്എസ്എസിലെ വിഷ്ണു ശ്രീയുമാണ് വെള്ളി നേടിയത്. കേരളത്തിന് ഇതോടെ ഒരു സ്വർണമടക്കം നാല് മെഡലായി. മീറ്റ് നാളെ സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..