ഭുവനേശ്വർ
അഖിലേന്ത്യാ അന്തർസർവകലാശാലാ അത്‌ലറ്റിക് മീറ്റിൽ പുരുഷ ലോങ്ജമ്പിൽ കേരള സർവകലാശാലയുടെ സി വി അനുരാഗിന് മീറ്റ് റെക്കോഡോടെ സ്വർണം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ രണ്ടാംവർഷ ബിരുദവിദ്യാർഥിയായ അനുരാഗ് ചാടിയത് 7.90 മീറ്റർ. 2018ൽ വൈ മുഹമ്മദ് അനീസ് സ്ഥാപിച്ച 7.79 മീറ്റർ മറഞ്ഞു. ജി വി രാജയിലെ മീരാൻ ജോ സെബാസ്‌റ്റ്യനാണ് പരിശീലകൻ. കലിക്കറ്റിന്റെ മുഹമ്മദ് മുഹസിൻ വെങ്കലം സ്വന്തമാക്കി.
പുരുഷന്മാരുടെ 4 x 100 മീറ്റർ റിലേയിൽ കലിക്കറ്റ് വെള്ളിയും എംജി വെങ്കലവും നേടി. വനിതകളിൽ എംജിക്ക് വെള്ളിയുണ്ട്. മിക്‌സഡ് റിലേയിൽ എംജി വെങ്കലം കരസ്ഥമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..