22 December Sunday

ഗുൽവീറിന്‌ റെക്കോഡ്‌

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024

നൈഗാറ്റ
പുരുഷന്മാരുടെ 5000 മീറ്ററിൽ ദേശീയ റെക്കോഡ്‌ തിരുത്തി ഗുൽവീർ സിങ്‌. ജപ്പാനിലെ നൈഗാറ്റയിൽ നടക്കുന്ന ലോക അത്‌ലറ്റിക്‌സ്‌ കോണ്ടിനെന്റൽ ടൂർ മീറ്റിലാണ്‌ ഉത്തർപ്രദേശുകാരന്റെ പ്രകടനം. സ്വന്തം പേരിലുണ്ടായ 13 മിനിറ്റ്‌ 18.92 സെക്കൻഡിന്റെ റെക്കോഡ്‌ 13 മിനിറ്റ്‌ 11.82 സെക്കൻഡായി പുതുക്കി. ഇരുപത്താറുകാരന്‌ പാരിസ്‌ ഒളിമ്പിക്‌സിന്‌ യോഗ്യത നേടാനായിരുന്നില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top