23 December Monday

അമോരിമിനായി യുണൈറ്റഡ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 30, 2024


ലണ്ടൻ
റൂബെൻ അമോരിം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകനാകാൻ സാധ്യതയേറുന്നു. പോർച്ചുഗൽ ക്ലബ്‌ സ്‌പോർട്ടിങ്ങിന്റെ കോച്ചാണ്‌ നിലവിൽ ഈ മുപ്പത്തൊമ്പതുകാരൻ. പുറത്താക്കിയ എറിക്‌ ടെൻഹാഗിനുപകരമാണ്‌ പോർച്ചുഗൽ മുൻ മധ്യനിരക്കാരൻകൂടിയായ അമോരിമിനെ പരിഗണിക്കുന്നത്‌. 2020 മുതൽ സ്‌പോർട്ടിങ്ങിലുണ്ട്‌. രണ്ടുവട്ടം ക്ലബ്ബിനെ ലീഗ്‌ ചാമ്പ്യൻമാരാക്കി. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top