23 December Monday

കൈൽ ജാമിസൺ ; കിവി ടീമിലെ പുതുമുഖം

വെബ് ഡെസ്‌ക്‌Updated: Friday Jan 31, 2020


ഹാമിൽട്ടൺ
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിൽ ന്യൂസിലൻഡിന്‌ പുതിയ പേസ്‌നിര. ട്രെന്റ്‌ ബോൾട്ട്‌, മാറ്റ്‌ ഹെൻറി, ലോക്കി ഫെർഗൂസൻ എന്നീ പേസർമാർ പരിക്കുകാരണം പുറത്തായതോടെയാണ്‌ കിവീസ്‌ പുതിയ പേസർമാരെ ഇറക്കുന്നത്‌. മൂന്നുമത്സര ഏകദിന പരമ്പരയ്‌ക്ക്‌ ഫെബ്രുവരി അഞ്ചിന്‌ തുടക്കമാകും.

കൈൽ ജാമിസനാണ്‌ കിവി ടീമിലെ പുതുമുഖം. സ്‌കോട്ട്‌ കുഗ്ഗ്‌ലെയ്‌ൻ, ഹമീഷ്‌ ബെന്നെറ്റ്‌ എന്നിവരാണ്‌ പേസ്‌നിരയിലെ മറ്റുള്ളവർ. ടിം സൗത്തി പേസ്‌നിരയെ നയിക്കും. കഗ്ഗുലെയ്‌ൻ രണ്ട്‌ ഏകദിനത്തിൽ മാത്രമേ കളിച്ചിട്ടുള്ളൂ. ബെന്നെറ്റ്‌ 16ലും. മൂന്നുവർഷം മുമ്പാണ്‌ ഇരുവരും അവസാമനായി ഏകദിനം കളിച്ചത്‌.കിവി ടീമിലെ ഉയരക്കാരനാണ്‌ ജാമിസൺ. ആറടി എട്ടിഞ്ച്‌ ഉയരമുണ്ട്‌ ഈ ഇരുപത്തഞ്ചുകാരന്‌.

ടീം: കെയ്‌ൻ വില്യംസൺ (ക്യാപ്‌റ്റൻ), ഹമീഷ്‌ ബെന്നെറ്റ്‌, ടോം ബ്ലൻഡൽ, കോളിൻ ഡി ഗ്രാൻഡ്‌ഹോം, മാർടിൻ ഗുപ്‌റ്റിൽ, കൈൽ ജാമിസൺ, സ്‌കോട്ട്‌ കുഗ്ഗെലയ്‌ൻ, ടോം ലാതം, ജിമ്മി നീഷം, ഹെൻറി നിക്കോൾസ്‌, മിച്ചെൽ സാ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top