23 December Monday

വിരമിക്കാനില്ല, ഇനിയും ഗ്രാൻഡ്‌ സ്ലാം നേടും

വെബ് ഡെസ്‌ക്‌Updated: Friday Jan 31, 2020


മെൽബൺ
വിരമിക്കൽ സാധ്യതകളെ തള്ളി റോജർ ഫെഡറർ. ഗ്രാൻഡ്‌ സ്ലാം ജയിക്കാൻ ഇനിയും കഴിയുമെന്നും ഈ മുപ്പത്തെട്ടുകാരൻ പറഞ്ഞു. നൊവാക്‌ യൊകോവിച്ചിനോട്‌ സെമിയിൽ തോറ്റശേഷമായിരുന്നു സ്വിസുകാരന്റെ പ്രതികരണം.

‘എനിക്ക്‌ ആത്മവിശ്വാസമുണ്ട്‌. സന്തോഷവനാണ്‌. നല്ല രീതിയിലാണ്‌ മുന്നോട്ടുപോകുന്നത്‌. പരിശീലനങ്ങളും സുഗമം. വിരമിക്കാൻ ഉദ്ദേശ്യമില്ല–- ഫെഡറർ വ്യക്തമാക്കി.
സെമി മത്സരം കടുത്തതായിരുന്നുവെന്നും മുൻ ചാമ്പ്യൻ പറഞ്ഞു. യൊകോവിച്ച്‌ വലിയ കളിക്കാരനാണ്‌. നന്നായി സെർവ്‌ ചെയ്യും, അതിനൊത്ത റിട്ടേണുകൾ, കളത്തിൽ പൂർണനിയന്ത്രണം നേടിയുള്ള നീക്കങ്ങൾ. മാനസികമായും കരുത്തൻ–- ഫെഡറർ പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top