23 December Monday

മുഗുരുസ–-കെനിൻ ഫൈനൽ

വെബ് ഡെസ്‌ക്‌Updated: Friday Jan 31, 2020

മെൽബൺ
ലോക ഒന്നാം റാങ്കുകാരി ആഷ്‌ലി ബാർട്ടിയെ അട്ടിമറിച്ച്‌ അമേരിക്കയുടെ സോഫിയ കെനിൻ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ്‌ വനിതാ സിംഗിൾസ്‌ ഫൈനലിൽ കടന്നു. സിമോണ ഹാലെപിനെ കീഴടക്കിയ ഗാർബീൻ മുഗുരുസയാണ്‌ ഫൈനലിൽ കെനിന്റെ എതിരാളി.

നേരിട്ടുള്ള സെറ്റുകൾക്കാണ്‌ കെനിൻ ബാർട്ടിയെ കീഴടക്കിയത്‌ (7–-6, 7–-5). നാട്ടുകാർക്ക്‌ മുമ്പിൽ ഗ്രാൻഡ്‌ സ്ലാം കിരീടമുയർത്താമെന്നുള്ള ഈ ഓസ്‌ട്രേലിയക്കാരിയുടെ മോഹം ഇതോടെ പൊലിഞ്ഞു.

കെനിൻ 15–-ാം സീഡാണ്‌. ഈ ഇരുപത്തൊന്നുകാരിയുടെ ആദ്യ ഗ്രാൻഡ്‌ സ്ലാം ഫൈനലാണിത്‌. മുഗുരുസ ഹാലെപിനെ നേരിട്ടുള്ള സെറ്റുകൾക്ക്‌ കീഴടക്കി (7–-6, 7–-5). 2017ന്‌ ശേഷമുള്ള ഈ സ്‌പാനിഷുകാരിയുടെ ആദ്യ ഗ്രാൻഡ്‌ സ്ലാം ഫൈനലാണ്‌. ശനിയാഴ്‌ചയാണ്‌ ഫൈനൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top