23 December Monday

കേരളം ഒഡിഷയോട്‌ തോറ്റു

വെബ് ഡെസ്‌ക്‌Updated: Friday Jan 31, 2020


കൊല്ലം
ദേശീയ സീനിയർ വനിതാ ഹോക്കി എ ഡിവിഷൻ ചാമ്പ്യൻഷിപ്പിൽ കേരളത്തിനു തോൽവി. പൂൾ എ മത്സരത്തിൽ ഒഡിഷയോട്‌ ഒന്നിനെതിരെ മൂന്നു ഗോളിന്‌ തോൽവി ഏറ്റുവാങ്ങി. കേരളം മികച്ച കളി പുറത്തെടുത്തെങ്കിലും ജയത്തിലെത്താനായില്ല. പൂൾ ബിയിലെ ആദ്യമത്സരത്തിൽ കരുത്തരായ ഹരിയാന ഒന്നിനെതിരെ ഒമ്പത് ഗോളിന്‌ രാജസ്ഥാനെ തകർത്തു. 

പൂൾ സിയിൽ മഹാരാഷ്ട്ര തമിഴ്‌നാടിനെ ഒന്നിനെതിരെ ഒമ്പതു ഗോളിനും പഞ്ചാബ് ഉത്തർപ്രദേശിനെ ഒന്നിനെതിരെ മൂന്ന് ഗോളിനും തോൽപ്പിച്ചു.എതിർ ടീമുകളുടെ അഭാവത്തിൽ മധ്യപ്രദേശിനും കർണാടകത്തിനും വാക്കോവർ ലഭിച്ചു. ബി ഡിവിഷൻ സെമിഫൈനൽ വെള്ളിയാഴ്ച നടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top