23 December Monday

സൂപ്പർ ഓവറിൽ വീണ്ടും സൗ "തീ' കെട്ടു; ഇന്ത്യയ്‌ക്ക്‌ ഉജ്ജ്വല വിജയം

വെബ് ഡെസ്‌ക്‌Updated: Friday Jan 31, 2020

വെല്ലിങ്ടണ്‍> തുടർച്ചയായ രണ്ടാം മത്സരത്തിലും  സൂപ്പര്‍ ഓവറിലേക്ക് നീണ്ട ഇന്ത്യ‐ന്യൂസീലന്‍ഡ്‌ ട്വന്റി 20യിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. ബുംറയെറിഞ്ഞ സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റു ചെയ്ത കിവീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സെടുത്തു. കെ എൽ രാഹുലും ക്യാപ്‌റ്റൻ കോഹ്‌ലിയുമാണ്‌ ഇന്ത്യയ്‌ക്കായി സൂപ്പർ ഓവറിൽ ബറ്റുചെയ്യാനെത്തിയത്‌. ആദ്യ പന്തിൽ സിക്‌സറും രണ്ടാം പന്തിൽ ഫോറും നേടി രാഹുൽ ഇന്ത്യയെ അനായാസം ജയത്തിലെത്തിക്കുമെന്ന്‌ തോന്നിച്ചു. എന്നാൽ അടുത്ത പന്തും അതിർത്തി കടത്താനുള്ള രാഹുലിന്റെ ശ്രമം വിജയിച്ചില്ല. ബൗണ്ടറിക്കരികിൽ കുഗ്ഗ്‌ലെയ്‌ൻ പിടിച്ച്‌ പുറത്തായി. എന്നാൽ കോഹ്‌ലിയും സഞ്ജുവും ചേർന്ന്‌ ഇന്ത്യയുടെ വിജയം ഉറപ്പാക്കുകയായിരുന്നു. ഇതോടെ അഞ്ചുമത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 4‐0ന്‌ മുന്നിലെത്തി.

നേരത്തെ നിശ്ചിത 20 ഓവറില്‍ ഇന്ത്യ ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസീലന്‍ഡിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സൂപ്പര്‍ ഓവറിലേക്ക് മത്സരം നീളുകയായിരുന്നു.

ഷാര്‍ദുല്‍ താക്കൂറെറിഞ്ഞ അവസാന ഓവറില്‍ കിവീസിന് വിജയത്തിലേക്ക് ഏഴു റണ്‍സ് വേണമായിരുന്നു. എന്നാല്‍ ടിം സെയ്‌ഫേര്‍ട്ട്, ഡാരില്‍ മിച്ചെല്‍, മിച്ചെല്‍ സാന്റ്‌നര്‍ എന്നിവരുടെ വിക്കറ്റുകള്‍ അവര്‍ക്ക് അവസാന ഓവറില്‍ നഷ്ടമായി. അവസാന പന്തില്‍ ജയിക്കാന്‍ രണ്ടു റണ്‍സ് വേണമെന്നിരിക്കെ സാന്റ്‌നര്‍ റണ്‍ ഔട്ടായതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top