31 December Tuesday

ട്വന്റി20 ; ജയം തുലച്ച് ലങ്ക ; പരമ്പര ഇന്ത്യ തൂത്തുവാരി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2024

image credit bcci facebook


കൊളംബോ
ശ്രീലങ്കക്കെതിരായ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പര ഇന്ത്യ തൂത്തുവാരി. മൂന്നാമത്തെ മത്സരം സൂപ്പർ ഓവറിൽ ജയിച്ചു. സ്‌കോർ: ഇന്ത്യ 137/9, ലങ്ക137/8. സൂപ്പർഓവറിൽ ലങ്ക നേടിയത്‌ രണ്ടു റൺ. ഇന്ത്യ ഒറ്റപ്പന്തിൽ ലക്ഷ്യംകണ്ടു.   ഒരു കളി എങ്ങനെ തുലക്കാമെന്നതിന്‌ ഉത്തമ ഉദാഹരണമായിരുന്നു ലങ്കൻ ഇന്നിന്നിങ്സ്‌. 27 റണ്ണിന്‌ ഏഴ്‌ വിക്കറ്റ്‌ നഷ്‌ടപ്പെടുത്തിയ ലങ്ക, ജീവൻ സൂപ്പർ ഓവറിലേക്ക്‌ നീട്ടി.  അവസാന ഓവറിൽ നാല്‌ വിക്കറ്റ്‌ ശേഷിക്കെ ആറ്‌ റൺ മതിയായിരുന്നു. ക്യാപ്‌റ്റൻ സൂര്യകുമാർ യാദവ്‌ എറിഞ്ഞ  ഓവറിൽ രണ്ടു വിക്കറ്റ്‌ വീണു. വഴങ്ങിയത്‌ അഞ്ചു റൺ മാത്രം.

ലങ്കയ്ക്കായി മഹീഷ് തീക്ഷണ മൂന്നു വിക്കറ്റെടുത്തു. ഓപ്പണർ ശുഭ്‌മാൻ ഗില്ലാണ്‌ (39) ടോപ്--സ്--കോറർ. സഞ്‌ജു സാംസൺ റണ്ണെടുത്തില്ല.  ഏകദിന പരമ്പര വെള്ളിയാഴ്‌ച തുടങ്ങും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top