20 December Friday

ഇംഗ്ലണ്ട്‌ തിരിച്ചടിച്ചു ; റൂട്ടിന്‌ റെക്കോഡ്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024


മുൾട്ടാൻ
ടെസ്‌റ്റ്‌ ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച റൺ വേട്ടക്കാരനായി ജോ റൂട്ട്‌. പാകിസ്ഥാനെതിരായ ഒന്നാംക്രിക്കറ്റ്‌ ടെസ്‌റ്റിന്റെ മൂന്നാംദിനമാണ്‌  നേട്ടം. 147–-ാംമത്സരം കളിക്കുന്ന മുൻ ക്യാപ്‌റ്റന്‌ 12,578 റണ്ണായി. അലസ്‌റ്റയർ കുക്കിനെയാണ്‌ മറികടന്നത്‌. ആകെ റൺവേട്ടക്കാരിൽ നാലാമൻ.

ടെസ്‌റ്റിലെ 35–-ാംസെഞ്ചുറിയും കുറിച്ചു. 176 റണ്ണുമായി പുറത്താകാതെനിൽക്കുന്നു. പാകിസ്ഥാന്റെ 556 റണ്ണിനെതിരെ മൂന്നിന്‌ 492 എന്ന നിലയിലാണ്‌ ഇംഗ്ലണ്ട്‌. ഏഴ്‌ വിക്കറ്റ്‌ ശേഷിക്കെ 64 റൺ മാത്രം പിന്നിൽ. സെഞ്ചുറിയുമായി ഹാരി ബ്രൂക്കാണ്‌ (141) റൂട്ടിന്‌ കൂട്ട്‌. ടെസ്‌റ്റിലെ ആകെ റൺവേട്ടക്കാരിൽ സച്ചിൻ ടെൻഡുൽക്കർക്കാണ്‌ (15,921) ഒന്നാംസ്ഥാനം. റിക്കി പോണ്ടിങ്‌ (13,378), ജാക്വസ്‌ കാലിസ്‌ (13,289), രാഹുൽ ദ്രാവിഡ്‌ (13,288) എന്നിവരാണ്‌ റൂട്ടിന്‌ മുന്നിലുള്ള മറ്റു താരങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top