06 November Wednesday

ലോക ദീർഘദൂര 
കുതിരയോട്ടത്തിന് നിദ അൻജും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024

image credit nida anjum chelat instagram


കൊച്ചി
ദീർഘദൂര കുതിരയോട്ടത്തിലെ ലോക ചാമ്പ്യൻഷിപ്പായ എഫ്ഇഐ എൻഡ്യൂറൻസ് ടൂർണമെന്റിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ വനിതയാകാൻ മലപ്പുറം തിരൂർ സ്വദേശി നിദ അൻജും ചേലാട്ട്. കഴിഞ്ഞവർഷം ജൂനിയർ ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിരുന്നു.  ഏഴിന് ഫ്രാൻസിലെ മോൺപാസിയറിൽ നടക്കുന്ന സീനിയർ ചാമ്പ്യൻഷിപ്പിലാണ് ഇരുപത്തിരണ്ടുകാരി ഇറങ്ങുന്നത്. 41 രാജ്യങ്ങളിൽനിന്നുള്ള 145 കുതിരയോട്ടക്കാർ അണിനിരക്കും. പെൺകുതിര പെട്ര ഡെൽ റെയ്‌ക്കൊപ്പമാണ് കളത്തിലിറങ്ങുന്നത്. നിദയുടെ ആൺകുതിരയായ ഡിസൈൻ ഡു ക്ലൗഡും മത്സരത്തിലേക്ക് യോഗ്യത  നേടിയിട്ടുണ്ട്. 160 കിലോമീറ്റർ ദൈർഘ്യമുള്ള ദുർഘടപാതയാണ് കാത്തിരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top