26 December Thursday

ഇന്ത്യയ്‌ക്കെതിരെ ബം​ഗ്ലാദേശിന് ടോസ്; ബാറ്റിം​ഗ് തെരഞ്ഞെടുത്തു

വെബ് ഡെസ്‌ക്‌Updated: Thursday Oct 19, 2023

പുണെ> ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിലെ നാലാംമത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ബം​ഗ്ലാദേശ് ബാറ്റിം​ഗ് തെരഞ്ഞെടുത്തു. ഓസ്‌ട്രേലിയയെയും അഫ്‌ഗാനിസ്ഥാനെയും പാകിസ്ഥാനെയും തകർത്ത് മുന്നേറുന്ന ഇന്ത്യയ്‌ക്ക് വിജയതുടർച്ചയിലൂടെ സെമയിലേക്ക് കടക്കുകയാണ് ലക്ഷ്യം. പട്ടികയിൽ രണ്ടാമതാണ് ഇപ്പോൾ.

അതേസമയം ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ അഫ്‌ഗാനും ദക്ഷിണാഫ്രിക്കയെ നെതർലൻഡ്‌സും അട്ടിമറിച്ചതിന്റെ പശ്ചാത്തലത്തിൽ കരുതലോടെയാണ്‌ ഇന്ത്യ ഇറങ്ങുന്നത്‌. ബംഗ്ലാദേശിനോട്‌ കളിച്ച അവസാന നാല്‌ ഏകദിനത്തിൽ മൂന്നിലും തോറ്റതും മനസ്സിലുണ്ട്‌. ഏഷ്യാ കപ്പിലും കഴിഞ്ഞ ഡിസംബറിൽ രണ്ടുതവണയും ബംഗ്ലാദേശിനോട്‌ അടിയറവ്‌ പറഞ്ഞു. ആദ്യകളിയിൽ അഫ്‌ഗാനെ തകർത്ത ബംഗ്ലാദേശിന്‌ പിന്നീട്‌ തിരിച്ചടിയായിരുന്നു. ഇംഗ്ലണ്ടിനോടും ന്യൂസിലൻഡിനോടും തോറ്റു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top