27 December Friday

ഒളിമ്പിക്‌സ്‌ ടെന്നീസിൽ ‘നദാൽകാരസ്‌’ സഖ്യത്തിന്‌ വിജയത്തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024

PHOTO: Facebook

പാരിസ്‌ > ഒളിമ്പിക്‌സ്‌ പുരുഷ ഡബിൾസ്‌ ടെന്നീസിൽ ‘നദാൽകാരസ്‌’ സഖ്യത്തിന്‌ വിജയത്തുടക്കം. സ്‌പെയ്‌നിന്‌ വേണ്ടിയിറങ്ങിയ റാഫേൽ നദാൽ, കാർലോസ്‌ അൽകാരസ്‌ കൂട്ടുകെട്ട്‌ തങ്ങളുടെ ആദ്യ മത്സരത്തിൽ അർജന്റീനയെ തോൽപ്പിച്ചു. നേരിട്ടുള്ള സെറ്റുകൾക്കാളാണ്‌ ആറാം സീഡുകാരായ ആന്ദ്രെസ് മൊൾട്ടെനി–-മാക്സിമോ ഗോൺസാലസ്‌ സഖ്യത്തെ നദാൽ–-അൽകാരസ്‌ സഖ്യം പരാജയപ്പെടുത്തിയത്‌. സ്‌കോർ: 7-6 (7-4) 6-4.

ടെന്നീസ്‌ കോർട്ടിലെ പുതിയ യുഗപ്പിറവിയെന്ന വിശേഷണം സ്വന്തമാക്കിയ കാർലോസ്‌ അൽകാരസ്‌, ഇതിഹാസ പദവിയിലുള്ള റാഫേൽ നദാലിനോടൊപ്പം ഒളിമ്പിക്‌സിൽ അണിനിരക്കുന്നു എന്ന വാർത്ത വന്നത്‌ മുതൽ ആരാധകർ ആകാംക്ഷയിലായിരുന്നു. ആരാധകർ ആഗ്രഹിച്ചത്‌ പോലെ സഖ്യം തങ്ങളുടെ ആദ്യ മത്സരം വിജയിക്കുകയും ചെയ്തു. കാർലോസ്‌ അൽകാരസിന്റെ ചെറുപ്പ കാലത്ത്‌ തന്റെ ഇഷ്ടതാരമായി കണ്ടതും നദാലിനെയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top