22 November Friday

ജൂലിയൻ 
വേഗക്കാരി

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2024

പാരിസ്‌> ഒളിമ്പിക്‌സ്‌ വേദിയെ അമ്പരപ്പിച്ച്‌ ജൂലിയൻ ആൽഫ്രെഡ്‌ വേഗക്കാരിയായി. വനിതകളുടെ 100 മീറ്റർ ഫൈനലിൽ 10.72 സെക്കൻഡിലാണ്‌ വെസ്‌റ്റിൻഡീസിലെ ദ്വീപ്‌ രാജ്യമായ സെന്റ്‌ലൂസിയയിൽനിന്നുള്ള ഇരുപത്തിമൂന്നുകാരി ഫിനിഷ്‌ ചെയ്‌തത്‌. അമേരിക്കയുടെ ഷകാരി റിച്ചാർഡ്‌സൺ 10.87 സെക്കൻഡിൽ വെള്ളി നേടി. മെലിസ് ജെഫേഴ്‌സനാണ്‌ (10.92) വെങ്കലം. എട്ടുപേർ അണിനിരന്ന വേഗപ്പോരിൽ ഒരിക്കലും സാധ്യത കൽപ്പിക്കാതിരുന്ന താരമായിരുന്നു ‘ജുജു’ എന്ന്‌ വിളിപ്പേരുള്ള ജൂലിയൻ. അഞ്ചാം ട്രാക്കിൽനിന്ന്‌ വെടിയൊച്ചയ്‌ക്കൊപ്പം കുതിച്ച ജൂലിയൻ ആദ്യ 30 മീറ്ററിൽത്തന്നെ ലീഡ്‌ നേടി. തുടർന്ന്‌ അനായാസമായിരുന്നു ഫിനിഷ്‌. ലോക ചാമ്പ്യനായ ഷകാരി അവസാന കുതിപ്പിന്‌ ഒരുങ്ങുംമുമ്പേ ദേശീയ റെക്കോഡോടെ  ജൂലിയൻ വിജയമുറപ്പിച്ചു. ഒളിമ്പിക്‌സിൽ  സെന്റ്‌ലൂസിയ നേടുന്ന ആദ്യ മെഡലാണ്‌.
പുരുഷൻമാരുടെ ഷോട്ട്പുട്ടിൽ അമേരിക്കയുടെ റിയാൻ കൗസെർ 22.90 മീറ്റർ എറിഞ്ഞ് സ്വർണം നേടി. 4x400 മീറ്റർ മിക്സഡ് റിലേയിൽ അമേരിക്കയെ പിന്തള്ളി നെതർലൻഡ്സ് ഒന്നാമതെത്തി. ഹീറ്റ്സിൽ അമേരിക്ക ലോക റെക്കോഡിട്ടിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top