22 December Sunday

ഷെല്ലി 
പിന്മാറി

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2024

പാരിസ്‌> ജമൈക്കയുടെ ഇതിഹാസതാരം ഷെല്ലി ആൻ ഫ്രേസർ പ്രൈസി 100 മീറ്റർ മത്സരത്തിൽനിന്ന്‌ പിന്മാറി. സെമിഫൈനൽ മത്സരത്തിന്‌ തൊട്ടുമുമ്പാണ്‌ അപ്രതീക്ഷിത പിന്മാറ്റം. വാംഅപ്പിനിടെ പരിക്കേറ്റതായാണ്‌ വിവരം. അഞ്ചാം  ഒളിമ്പിക്‌സിനെത്തിയ മുപ്പത്തേഴുകാരി 2008ലും 2012ലും ചാമ്പ്യനായിരുന്നു. ഓരോ  വെള്ളിയും വെങ്കലവും നേടി. ഒളിമ്പിക്‌സോടെ വിരമിക്കുമെന്ന്‌ പ്രഖ്യാപിച്ചതാണ്‌. റിലേയിൽ മത്സരിക്കുമോയെന്ന്‌ വ്യക്തമല്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top