22 December Sunday

ഒളിമ്പിക്‌സ്‌ അമ്പെയ്‌ത്തിൽ ദീപിക കുമാരി പ്രീക്വാർട്ടറിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2024

PHOTO: Facebook

പാരിസ്‌ > ഒളിമ്പിക്‌സ്‌ അമ്പെയ്‌ത്ത്‌ വനിത വിഭാഗം സിംഗിൾസ്‌ മത്സരത്തിൽ ഇന്ത്യയുശട പ്രതീക്ഷയായ ദീപിക കുമാരി പ്രീക്വാർട്ടറിൽ പ്രവേശിച്ചു. നെതർലൻഡ്‌സ്‌ താരം ക്വിന്റോ റോഫെനെ പരാജയപ്പെടുത്തിയാണ്‌ ദീപികയുടെ മുന്നേറ്റം. രണ്ടിനെതിരെ ആറ്‌ പോയിന്റുകൾക്കാണ്‌ ദീപികയുടെ വിജയം. ജർമൻ താരം മിഷേൽ ക്രോപ്പനാണ്‌ പ്രീക്വാർട്ടറിലെ ദീപികയുടെ എതിരാളി. ആഗസ്‌ത്‌ മൂന്നിനാണ്‌ മത്സരം.

ആദ്യ സെറ്റിലെ വിജയത്തോടെയാണ്‌ ദീപിക തുടങ്ങിയത്‌. തുടർന്ന്‌ രണ്ടാം സെറ്റ്‌ ഡച്ച്‌ താരം നേടിയെങ്കിലും പിന്നീടുള്ള രണ്ട്‌ സെറ്റുകളും വിജയിച്ച്‌ ദീപിക അടുത്ത റൗണ്ടിലേക്ക്‌ ടിക്കറ്റ്‌ എടുക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top