ന്യൂഡൽഹി
ഒളിമ്പിക് ഫൈനലിനുമുമ്പ് ഭാരപരിശോധനയിൽ പരാജയപ്പെട്ട വനിതാ ഗുസ്‌തി താരം വിനേഷ് ഫോഗട്ടിനെ പഴിച്ച് ഇന്ത്യൻ ഒളിമ്പിക് സമിതി പ്രസിഡന്റ് പി ടി ഉഷ. ഭാരം കുറയ്‌ക്കേണ്ട പൂർണ ഉത്തരവാദിത്വം വിനേഷിനാണെന്ന് ഉഷ പറഞ്ഞു. ‘ഗുസ്‌തിയിലും ബോക്‌സിങ്ങിലും ഭാരോദ്വഹനത്തിലുമെല്ലാം ഭാരം കുറയ്‌ക്കേണ്ടത് കളിക്കാരും പരിശീലകരും ചേർന്നാണ്. ഇതിൽ ഒളിമ്പിക് സമിതി നിയമിച്ച ആരോഗ്യസംഘത്തിന് ഒരു ഉത്തരവാദിത്വവുമില്ല’–-ഉഷ അറിയിച്ചു. വനിതകളുടെ 50 കിലോഗ്രാം വിഭാഗം ഫൈനലിൽ പ്രവേശിച്ച വിനേഷിന് മത്സരദിനം നടന്ന ഭാരപരിശോധനയിൽ 100 ഗ്രാം കൂടുതലായിരുന്നു. ഇതോടെ അയോഗ്യയാക്കപ്പെട്ടു. ഒരു മെഡലും നൽകിയില്ല.
ഇരുപത്തൊമ്പതുകാരിക്ക് വെള്ളി മെഡലെങ്കിലും നൽകണമെന്ന അപ്പീലിൽ അന്തരാഷ്‌ട്ര കായിക തർക്കപരിഹാര കോടതി ഇന്ന് വിധി പറയാൻ ഒരുങ്ങവേയാണ് ഉഷയുടെ വിവാദ പ്രസ്‌താവന.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..