22 December Sunday

ഒന്നാം ഇന്നിങ്സിൽ 500 റൺസടിച്ചിട്ടും തോൽവി; ഇംഗ്ലണ്ടിന് മുന്നിൽ കൂപ്പുകുത്തി പാകിസ്ഥാൻ

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024

മുൾട്ടാൻ> പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്റ്റിൽ ഇംഗ്ലണ്ടിന് ജയം. ഇന്നിങ്സിനും 47 റൺസിനുമാണ് ജയം. ഇതോടെ ആദ്യ ഇന്നിങ്സിൽ 500 റൺസിൽ കൂടുതൽ സ്കോർ ചെയ്തിട്ടും തോൽവി അറിഞ്ഞ ടീമായി പാകിസ്ഥാൻ മാറി. സ്കോർ: പാകിസ്ഥാൻ 556 & 220, ഇംഗ്ലണ്ട് - 823/9 dec.

ആദ്യ ഇന്നിങ്സിൽ 556 റൺസാണ് പാകിസ്ഥാൻ അടിച്ചത്. മറുപടി ബാറ്റിങിനിറങ്ങിയ ഇം​ഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 823 റൺസെടുത്തു. ട്രിപ്പ്ൾ സെഞ്ച്വറി നേടിയ ബ്രൂക്കും (317), ഡബ്ൾ സെഞ്ച്വറിയ നേടി റൂട്ടും (262) ചേർന്നാണ് പടുകൂറ്റൻ സ്കോർ സമ്മാനിച്ചത്. ഇരുവരും ചേർന്ന്‌ നാലാം വിക്കറ്റിൽ 454 റണ്ണടിച്ചു.

ഒന്നാം ഇന്നിങ്സിൽ 267 റൺസ് ലീഡ് വഴങ്ങിയ പാകിസ്താൻ രണ്ടാം ഇന്നിങ്സിൽ 220ന് പുറത്തായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top