23 December Monday

പാരലിമ്പിക്‌സ്; മെഡൽ കൊയ്ത് ഇന്ത്യ

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2024

പാരീസ് > പാരിസിൽ നടക്കുന്ന പാരലിമ്പിക്‌സിൽ സ്വർണം വെടിവച്ചിട്ട് ഇന്ത്യയയുടെ സ്റ്റാർ ഷൂട്ടർ അവനി ലെഖേര. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിങ് വിഭാ​ഗത്തിലാണ്  അവനി ലെഖേര സ്വർണം നേടിയത്. 249.7 സ്‌കോറുമായി അവനി ലെഖേര പാരാലിമ്പിക്‌സ് റെക്കോർഡിൽ ഇടംപിടിച്ചു. നാല് വർഷം മുമ്പ് ആവണി നേടിയ 249.6 എന്ന സ്‌കോറാണ് ഇത്തവണ പാരീസില്‍ തകർത്തത്. ഇതേ ഇനത്തിൽ മോണ അ​ഗർവാൾ വെങ്കലം നേടി. മോണ 228.7 സ്‌കോറുമായാണ് മൂന്നാമതെത്തിയത്. പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിങ് വിഭാ​ഗത്തിൽ മനീഷ് നർവാൾ വെള്ളി മെഡൽ നേടി. വനിതകളുടെ 100 മീറ്ററിൽ ഇന്ത്യയുടെ പ്രീതി പാലിന് വെങ്കലം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top