പാരിസ്
ഒളിമ്പിക്‌സിനൊരുങ്ങുന്ന പാരിസിലെ സെൻ നദിയിൽ നീന്തി മേയർ. നദി ശുദ്ധമാണെന്ന് തെളിയിക്കാനാണ് മേയറായ ആൻ ഹിഡാൽഗോ നീന്തിയത്. ഒപ്പം ഒളിമ്പിക്‌സ് സംഘാടകസമിതി തലവൻ ടോണി എസ്‌റ്റാൻഗുട്ടും നീന്തൽതാരങ്ങളുമുണ്ടായിരുന്നു. മാധ്യമസംഘത്തിന്റെ സാന്നിധ്യത്തിലായിരുന്നു കൂട്ടനീന്തൽ. നദി പൂർണശുദ്ധമാണെന്നും യാതൊരു ആശങ്കയും വേണ്ടെന്നും മേയർ പ്രതികരിച്ചു. ‘നല്ല വെള്ളമാണ്. നദി വൃത്തിയായിരിക്കുന്നു. ചെറിയ തണുപ്പ് ഒഴിച്ചാൽ വെള്ളം ശുദ്ധമാണ്’.
ഉദ്‌ഘാനച്ചടങ്ങും മാരത്തൺ നീന്തലും സെൻ നദിയിലാണ് നടക്കുന്നത്. മലിനീകരണത്തെ തടുർന്ന് ഒരുനൂറ്റാണ്ടായി നദിയിൽ നീന്തലിന് വിലക്കുണ്ട്. വെള്ളത്തിൽ ഇ കോളി ബാക്‌റ്റീരിയയുടെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. ശുദ്ധീകരണത്തിനായി ഏകദേശം 15,000 കോടി രൂപ ചെലവിട്ടെന്നാണ് കണക്ക്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..