21 November Thursday

അർജന്റീന ഇന്ന്‌ വീണ്ടും കളത്തിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024

പാരിസ്‌
ചരിത്രത്തിൽ ഇടംപിടിച്ച വിവാദമത്സരത്തിനുശേഷം ലോക ചാമ്പ്യൻമാരായ അർജന്റീന പാരിസ്‌ ഒളിമ്പിക്‌സിലെ രണ്ടാംമത്സരത്തിന്‌ ശനിയാഴ്‌ച ഇറങ്ങും. ഏഷ്യൻ കരുത്തരായ ഇറാഖാണ്‌ എതിരാളികൾ. മൊറോക്കോയുമായുള്ള ആദ്യമത്സരം 2–-2ന്‌ സമനിലയിൽ അവസാനിച്ചെന്ന്‌ കരുതിയിടത്തുനിന്നാണ്‌ അർജന്റീന തോൽവി വഴങ്ങിയത്‌. പരിക്കുസമയത്ത്‌ അർജന്റീനയുടെ ക്രിസ്റ്റ്യൻ മെദീന നേടിയ ഗോൾ ഓഫ്‌സൈഡാണെന്ന്‌ ‘വാർ’ (വീഡിയോ അസിസ്റ്റന്റ്‌ റഫറി) രണ്ടുമണിക്കൂറിനുശേഷമാണ്‌ വിധിയെഴുതിയത്‌. കാണികൾ മൈതാനം കൈയേറിയതോടെ കളി സസ്‌പെൻഡ്‌ ചെയ്യുകയും പരിക്കുസമയത്തിന്റെ അവസാന മൂന്നു മിനിറ്റ്‌ കാണികളെ ഒഴിപ്പിച്ചശേഷം നടത്തുകയുമായിരുന്നു. അർജന്റീനയ്‌ക്ക്‌ ഇന്നത്തെ കളി നിർണായകമാണ്‌. വൈകിട്ട്‌ 6.30നാണ്‌ മത്സരം.

മൊറോക്കോയ്‌ക്കും ശനിയാഴ്‌ച കളിയുണ്ട്‌. അവർ ഉക്രയ്‌നെ നേരിടും. സ്‌പെയിൻ–-ഡൊമിനിക്കൻ റിപ്പബ്ലിക്, ഫ്രാൻസ്‌–-ഗിനിയ, ഉസ്‌ബക്കിസ്ഥാൻ–-ഈജിപ്‌ത്‌, ന്യൂസിലൻഡ്‌–-അമേരിക്ക, ഇസ്രയേൽ–-പരാഗ്വേ, ജപ്പാൻ–-മാലി മത്സരങ്ങളും ശനിയാഴ്‌ച നടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top