പാരിസ്
പാരിസിൽ ഒളിമ്പിക് ദീപം തെളിഞ്ഞപ്പോഴും ഒഴിയാതെ സുരക്ഷാഭീതി. ഉദ്‌ഘാടനച്ചടങ്ങ് ആരംഭിക്കുന്നതിനുമുമ്പ് ഫ്രാൻസിലെ അതിവേഗ റെയിൽ ശൃംഖല ആക്രമിച്ചത് ഒളിമ്പിക്‌സ് അട്ടിമറിക്കാനാണോ എന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. റെയിൽ കമ്പനിയായ എസ്‌എൻസിഎഫും ആക്രമണ വിവരം സ്ഥിരീകരിച്ചു. തകരാർ പരിഹരിക്കാൻ ഒരാഴ്‌ച സമയമെടുക്കും. പ്രധാന കേബിളുകളെല്ലാം അക്രമികൾ മുറിച്ചുമാറ്റി തീയിട്ടിരുന്നു.
45,000 പൊലീസുകാരെയും ആയിരക്കണക്കിന് പട്ടാളക്കാരെയുമാണ് ഉദ്‌ഘാടനച്ചടങ്ങിന്റെ സുരക്ഷയൊരുക്കാൻ നിയോഗിച്ചത്. ഒളിമ്പിക് വേദികളിലെല്ലാം സുരക്ഷ കൂടുതൽ ശക്തമാക്കി. റഡാർ നിരീക്ഷണ വിമാനങ്ങളും ഡ്രോണുകളും ഉപയോഗിച്ച് ഉദ്‌ഘാടന സമയത്തെ മുഴുവൻ ദൃശ്യങ്ങളും ശേഖരിച്ചു. ഒളിമ്പിക്‌സിന് സുരക്ഷാഭീതിയില്ലെന്നും കർശന സുരക്ഷയൊരുക്കിയതായും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..