പാരിസ്
ഇരുപതുവർഷത്തിനിടെ ആദ്യമായി ജമൈക്കൻ പുരുഷ 4 x100 മീറ്റർ റിലേ ടീം ഫൈനൽ കാണാതെ മടങ്ങി. 100 മീറ്ററിലെ വെള്ളിമെഡൽ ജേതാവ് കിഷെയ്‌ൻ തോംപസൺ, അകീം ബ്ലാക്ക്, ജലാനി വാക്കർ, ജഹ്‌ലാനി ഗോർഡൻ എന്നിവരടങ്ങിയ ജമൈക്കൻ സംഘം രണ്ടാം ഹീറ്റ്‌സിൽ നാലാമതായാണ് ഫിനിഷ് ചെയ്‌തത്. 38.45 സെക്കൻഡിൽ ചൈനയ്‌ക്കും ഫ്രാൻസിനും ക്യാനഡയ്‌ക്കും പിന്നിൽ.
ടോക്യോയിൽ നാലാമതായിരുന്നു രണ്ടുവട്ടം ഒളിമ്പിക് ചാമ്പ്യൻമാരായ ജമൈക്ക. രണ്ട് ഹീറ്റ്‌സിലെയും ആദ്യ മൂന്ന് സ്ഥാനക്കാർക്കും മികച്ച സമയമുള്ള രണ്ടുപേർക്കുമാണ് ഫൈനൽ പ്രവേശനം. 2000ത്തിനുശേഷം റിലേ സ്വർണം സ്വപ്‌നം കാണുന്ന അമേരിക്ക (37.47 സെക്കൻഡ്) ഒന്നാമതായി ഫൈനലിൽ കടന്നു. ഇന്ന് രാത്രി 11.17നാണ് സ്വർണപ്പോരാട്ടം. വനിതകളിൽ അഞ്ചാമതായി ജമൈക്ക കടന്നു. ഹീറ്റ്‌സിൽ അമേരിക്കയാണ് ഒന്നാമത്. വനിതാ റിലേ ഫൈനൽ ഇന്ന് രാത്രി 11നാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..