26 December Thursday

പാരിസ്‌ ഒളിമ്പിക്‌സ്‌ ; ഡച്ചിന്‌ ഹോക്കി കിരീടം

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024


പാരിസ്‌
പാരിസ്‌ ഒളിമ്പിക്‌സ്‌ പുരുഷ ഹോക്കിയിൽ നെതർലൻഡ്‌സിന്‌ സ്വർണം. ഷൂട്ടൗട്ടിലേക്ക് നീണ്ട ആവേശപ്പോരിൽ ജർമനിയെ 3–-1ന്‌ തോൽപ്പിച്ചാണ്‌ കിരീടം. ഷൂട്ടൗട്ടിൽ ജർമനിയുടെ ആദ്യ മൂന്ന്‌ ശ്രമവും തടുത്ത ഗോൾ കീപ്പർ പ്രിമിൻ ബ്ലാക്കാണ്‌ ഡച്ചുകാരുടെ വിജയശിൽപ്പി. നിശ്‌ചിതസമയത്ത്‌ 1–-1 സമനിലയിൽ അവസാനിച്ചതോടെയാണ്‌ മത്സരം ഷൂട്ടൗട്ടിലേക്ക്‌ നീണ്ടത്‌.

ജർമനിയുടെ മൂന്ന്‌ ശ്രമങ്ങൾ ഡച്ച്‌ ഗോളി തടഞ്ഞു. ഡച്ചുകാരുടെ ആദ്യ രണ്ട്‌ ശ്രമങ്ങൾ ജർമൻ ഗോളി ജീൻപോൾ ഡാൻബർഗും പ്രതിരോധിച്ചു. സ്‌പെയ്‌നിനെ 2–-1ന്‌ തോൽപ്പിച്ച്‌ ഇന്ത്യ വെങ്കല മെഡൽ നേടിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top