03 November Sunday
അത്‌ലറ്റിക്‌സിൽ അഞ്ച്‌ , ഹോക്കിയിൽ ശ്രീജേഷ്‌ ,ബാഡ്‌മിന്റണിൽ പ്രണോയ്‌

ഇന്ത്യ 
പറക്കട്ടെ ; ഒളിമ്പിക്‌സിന് 117 അംഗ 
ഇന്ത്യൻ സംഘം , ഏഴ്‌ മലയാളികൾ

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024

 

ന്യൂഡൽഹി
പാരിസ്‌ ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ സംഘത്തെ പ്രഖ്യാപിച്ചു. 16 ഇനങ്ങളിലായി 117 പേരാണ്‌ ടീമിലുള്ളത്‌. അത്‌ലറ്റിക്‌സിലാണ്‌ വലിയ സംഘം–-29. ഷൂട്ടിങ്ങിൽ 21 പേരുണ്ട്‌. പുരുഷ ഹോക്കി ടീം 19 അംഗങ്ങളുടേതാണ്‌. ടേബിൾ ടെന്നീസിൽ എട്ടുപേരുണ്ട്‌. ബാഡ്‌മിന്റണിൽ ഏഴ്‌ താരങ്ങൾ. ഗുസ്‌തിയിലും അമ്പെയ്‌ത്തിലും ബോക്‌സിങ്ങിലും ആറുപേർവീതം അണിനിരക്കുന്നു. ഗോൾഫിന്‌ നാലുപേരാണ്‌. ടെന്നീസിൽ മൂന്നുപേരും നീന്തലിലും സെയ്‌ലിങ്ങിലും രണ്ടുപേർവീതവും മാറ്റുരയ്‌ക്കുന്നു. അശ്വാഭ്യാസം, ജുഡോ, തുഴച്ചിൽ, ഭാരോദ്വഹനം എന്നീ ഇനങ്ങളിൽ ഓരോ താരങ്ങളുണ്ട്‌. 

പുരുഷ ടീമിനെ ടേബിൾടെന്നീസ്‌ താരം അചന്ത ശരത്‌ കമലും വനിതകളെ ബാഡ്‌മിന്റൺ താരം പി വി സിന്ധുവും നയിക്കും. മുൻ ഒളിമ്പ്യനും ഷൂട്ടിങ്‌ താരവുമായ ഗഗൻ നരംഗാണ്‌ സംഘത്തലവൻ. കഴിഞ്ഞതവണ ടോക്യോയിൽ 122 പേരായിരുന്നു. ഒരു സ്വർണവും രണ്ട്‌ വെള്ളിയും നാല്‌ വെങ്കലവുമായി 48–-ാംസ്ഥാനമാണ്‌ നേടിയത്‌. കഴിഞ്ഞതവണ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമായിരുന്നു. അത്‌ലറ്റിക്‌സിൽ ആദ്യ സ്വർണം നേടാനായി. ജാവലിൻത്രോയിൽ നീരജ്‌ ചോപ്ര ചാമ്പ്യനായി.

അത്‌ലറ്റിക്‌സ്‌: സർവേഷ്‌ കുഷാരെ (ഹൈജമ്പ്‌), സൂരജ്‌ പൻവാർ (മാരത്തൺ), അക്ഷ്‌ദീപ്‌ സിങ്, വികാസ്‌ സിങ്, പരംജീത്‌ ബിഷ്‌ത്‌ (20 കിലോമീറ്റർ നടത്തം), നീരജ്‌ ചോപ്ര, കിഷോർ കുമാർ ജെന (ജാവലിൻത്രോ), മുഹമ്മദ്‌ അനസ്‌, മുഹമ്മദ്‌ അജ്‌മൽ, അമോജ്‌ ജേക്കബ്‌, സന്തോഷ്‌ തമിഴരശൻ, രാജേഷ് രമേഷ്‌, (4x400 മീറ്റർ റിലേ), അവിനാഷ്‌ സാബ്‌ലേ (3000 മീറ്റർ സ്‌റ്റീപ്പിൾചേസ്‌), തജീന്ദർപാൽ സിങ് ടൂർ (ഷോട്‌പുട്ട്‌), അബ്‌ദുള്ള അബൂബക്കർ, പ്രവീൺ ചിത്രവേൽ (ട്രിപ്പിൾജമ്പ്‌), ജെസ്വിൻ ആൽഡ്രിൻ (ലോങ്ജമ്പ്‌), അന്നുറാണി (ജാവലിൻത്രോ), പാരുൾ ചൗധരി (5000 മീറ്റർ, 3000 മീറ്റർ സ്‌റ്റീപ്പിൾചേസ്‌), കിരൺ പാഹൽ (400 മീറ്റർ, 4x400 മീറ്റർ റിലേ), ജ്യോതി യാരാജി (100 മീറ്റർ ഹർഡിൽസ്‌), അങ്കിത ധ്യാനി (5000 മീറ്ററർ), പ്രിയങ്ക ഗോസ്വാമി (20 കിലോമീറ്റർ നടത്തം, മാരത്തൺ), ജ്യോതിക ശ്രീനന്ദി, ശുഭ വെങ്കിടേശൻ, വിത്യ രാമരാജ്‌, എം ആർ പൂവമ്മ (4x400 മീറ്റർ റിലേ), പകരക്കാർ: പ്രാചി, മിജോ ചാക്കോ കുര്യൻ.

ഷൂട്ടിങ്: സന്ദീപ്‌ സിങ്‌, അർജുൻ ബഹുത, ഐശ്വരി ടൊമാർ, സ്വപ്‌നീൽ കുശാലെ, സരബ്‌ജോത്‌ സിങ്, അർജുൻ ചീമ, അനിഷ്‌ ബൻവാല, വിജയ്‌വീർ സിദ്ധു, പൃഥ്വീരാജ്‌ ടൊൻഡെയ്‌മാൻ, അരന്റ്‌ജീത്‌ സിങ്‌ നറുക, ഇളവെനിൽ വാളറിവാൻ, രമിത, സിഫ്‌റ്റ്‌ കൗർ സമ്ര, അൻജും മൗഡ്‌ഗിൽ, റിതം സംഗ്‌വാൻ, മനു ഭാക്കർ, ഇഷ സിങ്, രാജേശ്വരി കുമാരി, ശ്രേയസി സിങ്, മഹേശ്വരി ചൗഹാൻ, റെയ്‌സ ധില്ലൻ,
ഹോക്കി: പി ആർ ശ്രീജേഷ്‌, ജർമൻപ്രീത്‌ സിങ്, അമിത്‌ രോഹിതദാസ്‌, ഹർമൻപ്രീത്‌ സിങ്, സുമിത്‌, സഞ്‌ജയ്‌, രാജ്‌കുമാർ പാൽ, ഷംഷേർ സിങ്, മൻപ്രീത്‌ സിങ്‌, ഹാർദിക്‌ സിങ്‌, വിവേക്‌ സാഗർ പ്രസാദ്‌, അഭിഷേക്‌, സുഖ്‌ജീത്‌ സിങ്, ലളിത്‌ കുമാർ ഉപാധ്യായ്‌, മൻദീപ്‌ സിങ്, ഗുർജന്റ്‌ സിങ്. പകരക്കാർ: നിലാകാന്ത ശർമ, ജുഗ്‌രാജ്‌ സിങ്, കൃഷൻ ബഹാദുർ പഥക്‌.
ബാഡ്‌മിന്റൺ: എച്ച്‌ എസ്‌ പ്രണോയ്‌, ലക്ഷ്യ സെൻ, സാത്വിക്‌ സായ്‌രാജ്‌, ചിരാഗ്‌ ഷെട്ടി, പി വി സിന്ധു, അശ്വിനി പൊന്നപ്പ, ടാനിഷ ക്രസ്‌റ്റോ.
ടേബിൾ ടെന്നീസ്‌: ശരത്‌ കമൽ, ഹർമീത്‌ ദേശായ്‌, മാനവ്‌ താക്കർ, മണിക ബാത്ര, ശ്രീജ അകുല, അർചന കാമത്ത്‌. പകരക്കാർ: ജി സത്യൻ, അയിഹിക മുഖർജി.
അമ്പെയ്‌ത്ത്‌: ധീരജ്‌ ബൊമ്മദേവര, തരുൺദീപ്‌ റായ്‌, പ്രവീൺ ജാദവ്‌, ഭജൻ കൗർ, ദീപികാ കുമാരി, അങ്കിത ഭഗത്‌.
ബോക്‌സിങ്: നിഷാന്ത്‌ ദേവ്‌, അമിത്‌ പംഗൽ, നിഖാത്‌ സരീൻ, പ്രീതി പവാർ, ജാസ്‌മിൻ ലംബോറിയ, ലവ്‌ലിന ബൊർഗോഹെയ്‌ൻ.
ഗുസ്‌തി: അമൻ സെഹ്‌രാവത്‌, വിനേഷ്‌ ഫോഗട്ട്‌, അൻറ്റിം പംഗൽ, അൻഷു മാലിക്‌, നിഷ ദഹിയ, റീതിക ഹൂഡ.
ഗോൾഫ്‌: ഗഗൻജീത്‌ ഭുള്ളർ, ശുഭാജ്കർ ശർമ, അദിതി അശോക്‌, ദിക്ഷ ദഗർ.
ടെന്നീസ്‌: രോഹൻ ബൊപ്പണ്ണ, എൻ ശ്രീരാം ബാലാജി, സുമിത്‌ നാഗൽ.
നീന്തൽ: ശ്രീഹരി നടരാജ്‌, ധിനിധി ദേശിങ്കു.
സെയിലിങ്: വിഷ്‌ണു ശരവണൻ, നേത്ര കുമനൻ.
ഭാരോദ്വഹനം: മീരാഭായ്‌ ചാനു
ജുഡോ: തുളിക മാൻ
തുഴച്ചിൽ: ബൽരാജ്‌ പൻവർ
അശ്വാഭ്യാസം: അനുഷ്‌ അഗർവല്ല.

പാരിസിലേക്ക് ഏഴ്‌ മലയാളികൾ
ഇന്ത്യൻ ടീമിൽ ഏഴ്‌ മലയാളികളുണ്ട്‌. പുരുഷഹോക്കി ടീമിന്റെ ഗോൾകീപ്പർ പി ആർ ശ്രീജേഷാണ്‌. ബാഡ്‌മിന്റണിൽ എച്ച്‌ എസ്‌ പ്രണോയ്‌ മത്സരിക്കുന്നു. അത്‌ലറ്റിക്‌സിലെ അഞ്ചു മലയാളികളിൽ നാലും റിലേയിലാണ്‌. ട്രിപ്പിൾജമ്പിൽ അബ്‌ദുള്ള അബൂബക്കറുണ്ട്‌. വൈ മുഹമ്മദ്‌ അനസ്‌, മുഹമ്മദ്‌ അജ്‌മൽ, അമോജ്‌ ജേക്കബ്‌ എന്നിവർ റിലേ ടീമിലാണ്‌.  മിജോ ചാക്കോ കുര്യൻ പകരക്കാരനാണ്‌. ലോങ്ജമ്പിൽ യോഗ്യത നേടിയിരുന്ന എം ശ്രീശങ്കർ പരിക്കുമൂലം പിൻമാറിയിരുന്നു. നീന്തലിൽ മത്സരിക്കുന്ന പതിനാലുകാരി ധിനിധി ദേസിങ്കുവാണ്‌ ടീമിലെ പ്രായംകുറഞ്ഞ താരം. ഒമ്പതാംക്ലാസുകാരിയുടെ അമ്മ കോഴിക്കോട്‌ പുതിയങ്ങാടി സ്വദേശി ജെസിതയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top