22 December Sunday

വെങ്കലത്തിനായി മനു ഭാകറും സരബ്ജ്യോത് സിങ്ങും

വെബ് ഡെസ്‌ക്‌Updated: Monday Jul 29, 2024

photo credit: X

പാരിസ് > 10 മീറ്റർ എയർ റൈഫിളിൽ മിക്സഡ് വിഭാ​ഗത്തിൽ വെങ്കലത്തിനായി പോരാടാൻ ഇന്ത്യയുടെ മനു ഭാകർ- സരബ്ജ്യോത് സിങ്ങ് സഖ്യം. യോ​ഗ്യത റൗണ്ടിൽ മൂന്നാമതായാണ് മനുവും സരബ്ജ്യോതും ഫിനിഷ് ചെയ്തത്. ഇന്തയുടെ തന്നെ റിഥം സങ്വാനും അർജുൻ സിങ് ചീമയും 10ാമതായും ഫിനിഷ് ചെയ്തു.

3 സീരീസുകളിലായി 193, 195, 192 എന്നിങ്ങനെയാണ് മനു - സരബ്ജ്യോത് സഖ്യത്തിന്റെ സ്കോർ. കൊറിയയുടെ ജിൻ യെ ഒ- വോൺഹോ ലീ സഖ്യമാണ് വെങ്കലപ്പോരാട്ടത്തിൽ എതിരാളികൾ. ചൊവ്വാഴ്ചയാണ് മത്സരം. കഴിഞ്ഞ ദിവസം 10 മീറ്റർ എയർ റൈഫിൾ വനിത വിഭാ​ഗത്തിൽ മനു ഭാകർ വെങ്കലം നേടിയിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top