22 December Sunday

മെഡലിലേക്ക് ഒരേറിന്റെ ദൂരം; നീരജ്‌ ചോപ്ര ഫൈനലിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

പാരിസ്‌ > പാരിസ് ഒളിമ്പിക്സ് പുരുഷ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിൽ. ഫൈനലിനു യോഗ്യത നേടാൻ 84 മീറ്ററാണ് വേണ്ടിയിരുന്നത്. സീസണിലെ നീരജിന്റെ ഏറ്റവും മികച്ച ദൂരം കൂടിയാണിത്.

ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനക്കാരനായാണ് നീരജ് ചോപ്രയുടെ ഫെെനൽ പ്രവേശനം. ആദ്യത്തെ ത്രോയിൽ തന്നെ ഇന്ത്യൻ താരം ഫെെനൽ ബെർത്ത് ഉറപ്പിക്കുകയായിരുന്നു. അതേ സമയം മറ്റൊരി ഇന്ത്യൻ താരമായ കിഷോർ ജെനയ്ക്ക് ഫെെനലിലേക്ക് ടിക്കെറ്റെടുക്കാൻ സാധിച്ചില്ല. ഗ്രൂപ്പ് ബിയിൽ മത്സരിച്ച കിഷോറിന് ജാവലിൻ 80.73 മീറ്റർ എറിയാനെ സാധിച്ചുള്ളൂ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top