23 December Monday

ഇന്ത്യയ്‌ക്ക്‌ വീണ്ടും നിരാശ; സാത്വിക്‌-ചിരാഗ്‌ സഖ്യം പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024

PHOTO: Facebook

പാരിസ്‌ > ഒളിമ്പിക്‌സ്‌ ബാഡ്‌മിന്റണിൽ ഇന്ത്യയ്‌ക്ക്‌ കടുത്ത നിരാശ. പുരുഷ ഡബിൾസിൽ മെഡൽ ഉറപ്പിച്ചിരുന്ന സാത്വിക്‌ സായ്‌രാജ്‌-ചിരാഗ്‌ ഷെട്ടി സഖ്യം പുറത്ത്‌. നേരത്തെ ബൊക്‌സിങ്ങിലെ മെഡൽ പ്രതീക്ഷയായ നിഖാത്‌ സരീനും ഷൂട്ടിങ്ങിൽ സിഫ്ത് കൗർ സമ്രയും പുറത്തായിരുന്നു.

ടോക്യോയിലെ വെങ്കല മെഡൽ ജേതാക്കളായ ആരോൺ ചിയ–-സോ വൂയ്‌യിക്‌ സഖ്യമാണ്‌ ഇന്ത്യൻ പ്രതീക്ഷകളെ കാറ്റിൽ പറത്തിയത്‌. ആദ്യ സെറ്റ്‌ സാത്വിക്‌–-ചിരാഗ്‌ സഖ്യം നേടിയിരുന്നു. എന്നാൽ പിന്നീട്‌ തുടർച്ചയായി രണ്ട്‌ സെറ്റുകൾ നേടി മലേഷ്യൻ സഖ്യം കളി പിടിച്ചു. സ്‌കോർ: 21-13, 14-21, 16-21
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top