പാരിസ്
അംഗപരിമിതരുടെ മേളയായ പാരലിമ്പിക്‌സിന് ഇന്ന് പാരിസിൽ തുടക്കം. ഉദ്‌ഘാടന ചടങ്ങുകൾ രാത്രി 11.30ന് തുടങ്ങും. ഇന്ത്യ 84 അംഗ സംഘത്തെയാണ് അവതരിപ്പിക്കുന്നത്. ഷൂട്ടർ സിദ്ധാർത്ഥബാബു ഏക മലയാളിയാണ്. ജാവലിൻ ത്രോയിലെ ജേതാവ് സുമിത് ആന്റിലും ഷോട്‌പുട്ട് താരം ഭാഗ്യശ്രീ ജാദവും ദേശീയപതാകയേന്തും. 167 രാജ്യങ്ങൾ 22 ഇനങ്ങളിലെ 549 വിഭാഗങ്ങളിൽ മത്സരിക്കും. ഇന്ത്യ ചരിത്രത്തിലെ ഏറ്റവും വലിയ സംഘത്തെയാണ് അയച്ചത്. 52 പുരുഷന്മാരും 32 വനിതകളുമാണുളളത്. കഴിഞ്ഞതവണ ടോക്യോയിൽ അഞ്ചു സ്വർണമടക്കം 19 മെഡലുണ്ടായിരുന്നു. പട്ടികയിൽ 24–-ാംസ്ഥാനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..