പാരിസ്
ശാരീരികവെല്ലുവിളി നേരിടുന്നവരുടെ മേളയായ പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് 29 മെഡൽ. ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണ്. ഏഴ് സ്വർണവും ഒമ്പത് വെള്ളിയും 13 വെങ്കലവുമുണ്ട്. കഴിഞ്ഞതവണ ടോക്യോയിൽ 19 മെഡലായിരുന്നു.
ചൈന 94 സ്വർണമടക്കം 220 മെഡലുമായി ഒന്നാംസ്ഥാനം നിലനിർത്തി. ബ്രിട്ടൻ 49 സ്വർണത്തോടെ രണ്ടാമതായി. ആകെ 124 മെഡലുണ്ട്. അമേരിക്ക 36 സ്വർണമടക്കം 105 മെഡലുമായി മൂന്നാമതാണ്. ഇന്ത്യ 18–-ാംസ്ഥാനത്താണ്. അത്‌ലറ്റിക്‌സിൽ നാല് സ്വർണമടക്കം 17 മെഡൽ കിട്ടി.
അവസാനദിവസം നവ്‌ദീപ് സിങ് ഇന്ത്യക്കായി സ്വർണം സ്വന്തമാക്കി. ജാവലിൻത്രോ എഫ് 41 വിഭാഗത്തിൽ നേരത്തേ വെള്ളിയായിരുന്നു. സ്വർണം കിട്ടിയ ഇറാൻ താരത്തെ അയോഗ്യനാക്കിയപ്പോൾ ഇന്ത്യക്ക് നേട്ടമായി. വർണപ്പകിട്ടാർന്ന സമാപനച്ചടങ്ങുകളോടെയായിരുന്നു 12 ദിവസത്തെ പാരാലിമ്പിക്‌സിന് സമാപനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..