22 December Sunday

ഡിബാലയെ ടീമിലുൾപ്പെടുത്തി സ്‌കലോണി

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2024

PHOTO: Facebook

ബ്യൂണസ്‌ ഐറസ്‌ > ലോകകപ്പ്‌ യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റീനയുടെ ടീമിൽ പൗലോ ഡിബാലയെ ഉൾപ്പെടുത്തി. കോച്ച്‌ ലയണൽ സ്‌കലോണി ആദ്യം പ്രഖ്യാപിച്ച ടീമിൽ ഡിബാല ഉൾപ്പെട്ടിരുന്നില്ല. ക്യാപ്‌റ്റൻ ലയണൽ മെസ്സിയുടെ അഭാവത്തിലും ഡിബാലയെ ടീമിലുൾപ്പെടുത്താത്‌ വിമർശനത്തിന്‌ വഴി വെച്ചിരുന്നു.

നിലവിൽ ഇറ്റാലിയൻ ലീഗായ സീരി എയിലെ എ എസ്‌ റോമയിൽ കളിക്കുന്ന താരം സൗദി ലീഗിലേക്ക്‌ പോയേക്കുമെന്ന വാർത്തകൾ പരന്നിരുന്നു. എന്നാൽ റോമയിൽ തന്നെ താരം തുടരുകയാണ്‌ ചെയ്തത്‌.

ചിലി, കൊളംബിയ ടീമുകൾക്കെതിരെയാണ്‌ അർജന്റീനയുടെ അടുത്ത മത്സരങ്ങൾ. അടുത്ത മാസം ആറിന്‌ പുലർച്ചെയാണ്‌ ചിലിയുമായുള്ള മത്സരം. 10ന്‌ രാത്രി കൊളംബിയയേയും നേരിടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top