23 December Monday

പെപെ കളി മതിയാക്കി

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024

image credit pepe facebook

ലിസ്‌ബൺ
പോർച്ചുഗൽ ഫുട്‌ബോൾ കണ്ട എക്കാലത്തെയും മികച്ച പ്രതിരോധക്കാരിലൊരാളായ പെപെ വിരമിച്ചു. സമൂഹമാധ്യമത്തിലൂടെയാണ്‌ നാൽപ്പത്തൊന്നുകാരൻ 23 വർഷത്തെ കളിജീവിതത്തിന്‌ തിരശ്ശീലയിടുന്നതായി പ്രഖ്യാപിച്ചത്‌. പോർച്ചുഗലിനായി കഴിഞ്ഞ യൂറോ കപ്പിൽ ഉൾപ്പെടെ 141 മത്സരങ്ങളിൽ കുപ്പായമിട്ടു. 2007ലായിരുന്നു അരങ്ങേറ്റം. 2016ൽ യൂറോ ചാമ്പ്യൻമാരായി. മാർടിമോ, പോർട്ടോ, റയൽ മാഡ്രിഡ്‌, ബെസിക്‌റ്റാസ്‌ തുടങ്ങിയ ക്ലബ്ബുകൾക്കായും കളിച്ചു. ‘വാക്കുകളാൽ വിശേഷിപ്പിക്കാനാകാത്ത കളിക്കാരനാണ്‌ പെപെ’ എന്നായിരുന്നു പോർച്ചുഗൽ ക്യാപ്‌റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ വിരമിക്കൽ വാർത്തയോട്‌ പ്രതികരിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top